മസ്ക്കത്ത് കെ.എം.സി.സി സ്ഥാപക നേതാവിന്റെ ഭാര്യ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ എ.കെ റംല അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് നജീബാ നിവാസിൽ എ .കെ. റംല അന്തരിച്ചു. അറുപത്തിയെട്ടു വയസ്സായിരുന്നു. ഭർത്താവ്: സി.പി. ലത്തീഫ് ഹാജി (മസ്ക്കത്ത് കെ.എം.സി.സി. സ്ഥാപക നേതാവ്).

മക്കൾ:നിയാസ് (കുവൈത്ത് കെ.എം.സി.സി, കൊയിലാണ്ടി മണ്ഡലം പ്രവർത്തക സമിതി അംഗം) ,സുനീറ ,സുഹൈർ (കുവൈത്ത്) ,മുബീൻ (കുവൈത്ത്), സജ്ന.

മരുമക്കൾ:റസാഖ് (കോഴിക്കോട്) ,ജഫ്ന ഹംസ (കോഴിക്കോട്),നസീം ,ബാസ്മ, അൻവർ സാദത്ത് (കോഴിക്കോട്).

മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്ചകാലത്ത് 10 മണിക്ക് കൊയിലാണ്ടി പള്ളിയിൽ നടക്കും.