കാൽപ്പന്ത് കളിയുടെ ആരവം മുഴങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം; മോസ്‌കോ കൊയിലാണ്ടിയുടെ ഒന്നാമത് അഖിലേന്ത്യ ഫൈവ്സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനായി ഒരുങ്ങി നാട്


കൊയിലാണ്ടി: കാല്‍ പന്തിന്റെ ആരവങ്ങള്‍ ഇനി കൊയിലാണ്ടിയില്‍ നിറയും. മോസ്‌കോ കൊയിലാണ്ടിയുടെ ഒന്നാമത് അഖിലേന്ത്യ ഫൈവ്സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ‘കൊയിലാണ്ടി കപ്പ്’ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കും.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മത്സര വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയും ട്രോഫിയും ആണ്. റണ്ണേഴ്‌സിന് അന്‍പതിനായിരം രൂപയും നല്‍കും.

ഇന്‍സ്റ്റഗ്രാം താരം സല്‍മാന്‍ കുറ്റികോട് കിക്ക് ഓഫ് ചെയ്യും. എം.എല്‍.എ കാനത്തില്‍ ജമീല, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, കൊയിലാണ്ടി സി.ഐ എന്‍.സുനില്‍ കുമാര്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ ടീം കോച്ച് വാഫിദ് സാലി, ഫുട്‌ബോള്‍ റൈറ്റര്‍ കേരള ഫസല്‍ ചെറുവാടി തുടങ്ങിയവരും വേദിയില്‍ എത്തും.

summary:Koyilandy is gearing up for Moscow Koyilandy’s 1st All India 5S Floodlight Football Tournament