ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ ജില്ലാതലത്തില്‍ ആദ്യമായി ഒന്നാം സ്ഥാനം നേടി കൊയിലാണ്ടി ഐ.സി.എസ് സെക്കണ്ടറി സ്‌കൂള്‍


Advertisement

കൊയിലാണ്ടി: ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി കൊയിലാണ്ടി ഐ.സി.എസ് സെക്കണ്ടറി സ്‌കൂള്‍. ആദ്യമായാണ് ഇവിടെ നിന്നും വട്ടപ്പാട്ടില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നത്. മുന്‍വർഷങ്ങളില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം വരെയെത്തിയെങ്കിലും ആദ്യമായാണ് ഒന്നാം സ്ഥാനം നേടുന്നത്.

Advertisement

വടകര സ്വദേശിയായ സാജിദ് ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. മുഹമ്മദ് സനല്‍, മുഹമ്മദ് നിഹാല്‍ ടി.കെ, ലഹല്‍ ഹമീദ്, റോഷന്‍, അഡ്‌നാന്‍ അസീസ്, മുഹമ്മദ് ലിസാന്‍, മുഹമ്മദ് ജവാദ്, മുഹമ്മദ് അമല്‍, ഷെസാന്‍ അഹമ്മദ്, മുഹമ്മദ് ഹാദി എന്നിവരടങ്ങിയ ടീമായിരുന്നു മത്സരിച്ചത്.

Advertisement
Advertisement