കൊയിലാണ്ടി ചെറിയമങ്ങാട് ചാലില്‍ പറമ്പില്‍ സി.എം ഗോപാലന്‍ അന്തരിച്ചു


കൊയിലാണ്ടി: ചെറിയമങ്ങാട് ചാലില്‍ പറമ്പില്‍ സി.എം ഗോപാലന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

ഭാര്യ: പുഷ്പ. മക്കള്‍: സന്തോഷ്, സംഗീത, സജിത്ത്. മരുമക്കള്‍: മിത്രന്‍, സുനിത, ഷീജ. സഹോദരങ്ങള്‍: പരേതനായ രാജന്‍, മുകുന്ദന്‍, മോഹനന്‍, ദേവു, രോഹിണി, പ്രേമി. സംസ്കാരം 4.30ന് വീട്ടുവളപ്പില്‍ നടക്കും.