കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്;വിശദാംശങ്ങള്‍


കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് കൊയിലാണ്ടിയില്‍ സീറ്റ് ഒഴിവ്. ബിഎസ്‌സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ ഒ.ബി.എക്‌സ് കാറ്റഗറിയില്‍ ഒരു ഒഴിവും ഇ.ഡബ്‌ള്യു.എസ് കാറ്റഗറിയില്‍ രണ്ട് ഒഴിവുകളുമാണുള്ളത്.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രസ്തുത കാറ്റഗറികളിലുള്ള ക്യാപ് രജിസ്ട്രേഷന്‍ ഉള്ള വിദ്യാര്‍ഥികള്‍ 29 /09/2023 ന് രാവിലെ 11മണിക്ക് മുന്‍പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം.