പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കാവുന്തറ സ്വദേശിയ്ക്ക് 20 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി കോടതി


Advertisement

കൊയിലാണ്ടി: പതിനഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും, എണ്‍പത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. കാവുന്തറ, കാവില്‍, പാലക്കീഴില്‍ വീട്ടില്‍ ബാബു (50) നെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലിയാണ് ശിക്ഷവിധിച്ചത്.

Advertisement

പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവും പ്രതിയെ ശിക്ഷിച്ചത്. 2021ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ വച്ചു പ്രതി കുട്ടിക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കിയതിന് ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി കൗണ്‍സിലിംഗില്‍ പീഡന വിവരം പറയുകയായിരുന്നു. തുടര്‍ന്നു രക്ഷിതാക്കള്‍ വിവരം പോലീസില്‍ അറിയിക്കുകയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു.

Advertisement

പേരാമ്പ്ര രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്പെക്ടര്‍മാരായ പി.എ.ബിനു മോഹന്‍, എം.സജീവ്കുമാര്‍ എന്നിവരാണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.

Advertisement

Summary: A 15-year-old was sexually assaulted; Koyilandy court sentenced a native of Kavuntara to 20 years rigorous imprisonment and fine