മൂന്നില്‍ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി; കേരള ടീമിന്റെ ഒമാന്‍ പര്യടനത്തില്‍ മിന്നും പ്രകടനവുമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മല്‍
ഒമാന്‍: ഒമാന്‍ പര്യടനത്തില്‍ മിന്നും പ്രകടനവുമായി കൊയിലാണ്ടി സ്വദേശിയായ രോഹന്‍ കുന്നുമ്മല്‍. ഇതുവരെ നടന്ന മൂന്ന് ഏകദിന മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ സെഞ്ച്വറിയോടെയാണ് രോഹന്‍ കേരള ടീമിനെ വിജയത്തിളക്കത്തിലെത്തിച്ചത്. ആദ്യ മത്സരത്തില്‍ ഒമാന്‍ ടീമിനെതിരെ 109 പന്തുകളില്‍ നിന്നും 122 റണ്‍സാണ് രോഹന്‍ കുന്നുമ്മല്‍ നേടിയെടുത്തത്. ഒമാന്‍ ടീം ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കുന്നതില്‍ കേരള ടീമിന് നിര്‍ണായകമായതും രോഹന്റെ മികച്ച പ്രകടനമാണ്. 12 ഫോറുകളും നാല് സിക്‌സറുകളുമടക്കമായിരുനനു രോഹന്‍ ഈ റണ്ണിലേക്കെത്തിയത്.
ഒമാന്‍ ചെയര്‍മാന്‍സ് ഇലവന്‍സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ രോഹന് വേണ്ടത്ര തിളങ്ങാനായില്ലെങ്കിലും മൂന്നാം ഏകദിനത്തില്‍ രോഹന്‍ ശക്തമായി തിരിച്ചുവന്നു. 32 റണ്‍സിന് കേരളം തോല്‍വിയറിഞ്ഞ രണ്ടാം മത്സരത്തില്‍ 12 റണ്‍സാണ് രോഹന്‍ നേടിയെങ്കില്‍ മൂന്നാം ഏകദിനത്തില്‍ 130 റണ്‍സിന്റെ സെഞ്ച്വറി തിളക്കത്തോടെയാണ് രോഹന്‍ തിരിച്ചുവന്നത്. 76 റണ്‍സിന്റെ വിജയമാണ് മൂന്നാം ഏകദിനത്തില്‍ ഒമാന്‍ ടീമിനെതിരെ കേരളം നേടിയത്. ഇതോടെ നാല് മത്സരങ്ങളടങങിയ പരമ്പരയില്‍ 2-1ന് കേരളം മുന്നിലെത്തുകയും ചെയ്തു.
Summary: Koyilandy Rohan Kunnummal has a brilliant performance in the Kerala team’s tour of Oman, scoring centuries in two out of three matches