കോരപ്പുഴയിൽ മുങ്ങി താഴ്ന്ന യുവതിക്ക് പുതുജീവൻ നൽകി മുഹമ്മദ് മിഥിലാജ്; അഭിനന്ദനവുമായി കൊയിലാണ്ടി ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: കോരപ്പുഴയിൽ യുവതി മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മുഹമ്മദ് മിഥിലാജിനു രണ്ടാമതൊന്നു ആലോചിക്കാനായിരുന്നില്ല. ഉടനെ തന്നെ പുഴയിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷപ്പെടുത്തിയ മുഹമ്മദ് മിഥിലാജിനെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.

ബ്ലോക് സെക്രട്ടറി ബി പി ബബീഷ്‌ പൊന്നാട അണിയിച്ചു. ജോ.സെക്രട്ടറി എൻ ബിജീഷ്, അജ്നഫ് കെ, ലിജീഷ് എം, അഖിൽഷാജ്, അനന്തു, വിഷ്ണുമോഹൻ, സി ടി രാഘവൻ, ഷിബു, രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.മുഹമ്മദ് ഡി.വൈ.എഫ്.ഐ കോരപ്പുഴ യൂണിറ്റ് കമ്മിറ്റി അംഗമാണ്.