പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം മഹാശിവരാത്രി ഉത്സവത്തിൽ വിസ്മയമായി അഖണ്ഡ നൃത്താർച്ചന


കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം സമാപിച്ചു. ഉത്സവത്തിൽ പ്രധാന ആകർഷണമായി അഖണ്ഡ നൃത്താർച്ചന. പ്രശസ്ത നർത്തകി ദീപ്തി പാറോലിന്റെ നൃത്തത്തോട് കൂടിയാണ് അർച്ചന ആരംഭിച്ചത്.

കഴിഞ്ഞ എട്ടു വർഷങ്ങളായി ക്ഷേത്രത്തിൽ നൃത്താർച്ചന നടത്തുന്നുണ്ട്. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പ്രസാദ് നമ്പൂതിരി ദീപം തെളിയിച്ചു. ഭക്തജനങ്ങളെ വിസ്മയിപ്പിച്ച് അഖണ്ഡ നൃത്താർച്ചനയിൽ തെന്നിന്ത്യയിലെ പ്രമുഖ നർത്തകരായ ഡോ. അർദ്ധനാരീശ്വർ വെങ്കിട്, സഞ്ജയ് ജോഷി, കലാമണ്ഡലം അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

 

കഠിന വ്രതമനുഷ്ഠിച്ച് കൊണ്ട് ശിവഭഗവാന് സമർപ്പിക്കുന്ന പ്രധാന വഴിപാടായ ശയനാവദക്ഷിണം ക്ഷേത്രമുറ്റത്ത് നടന്നു. അർദ്ധ യാമ പൂജയോടു കൂടിയാണ് ഈ വർഷത്തെ ആഘോഷം സമാപിച്ചത്.