മലരേ മൗനമാ…ഓപ്പറേഷൻ തിയേറ്റർ സംഗീത സാന്ദ്രമാക്കി ഡോക്ടറും രോഗിയും, വൈറലായി കൊയിലാണ്ടിയിലെ ഓർത്തോ ഡോക്ടർ മുഹമ്മദ് റയീസ്; ആ സുന്ദര രംഗങ്ങൾ കാണാം


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: എന്താ ടെൻഷൻ ഉണ്ടോ?
ഏയ് ഇല്ലല്ലോ
എന്നാൽ ഒരു പാട്ടായാലോ
പിന്നെന്താ……

പിന്നീട് അവിടം സംഗീത സാന്ദ്രമാവുന്ന ദൃശ്യങ്ങൾക്കാണ് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ സാക്ഷ്യം വഹിച്ചത്. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളോ എന്ന് നെറ്റി ചുളിക്കുന്നവരോട്, അതെ റിയാലിറ്റി ഷോകളിലെ രംഗമായിരുന്നില്ല, ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന രംഗമാണ് മുകളിൽ.

ഇന്നലെ ഓപ്പറേഷനായി എത്തിയ പതിനാലു വയസ്സുകാരിയോട് ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചതിന് പിന്നാലെയാണ് അതിമനോഹരമായ ഗാനാലാപനത്തിനു വേദിയൊരുങ്ങിയത്. പേടിയൊന്നുമില്ലാതെ കുട്ടി പാടി തുടങ്ങി, പിന്തുണയ്ക്കാൻ ഡോക്ടറും ഒപ്പം കൂടി… ഗാനമാസ്വദിച്ചു കൊണ്ട് സഹപ്രവർത്തകർ വീഡിയോയും പകർത്തി. കൊയിലാണ്ടിക്കാർക്ക് ഏറെ പരിചയമുള്ള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഓർത്തോപീഡിക്ക് സർജൻ മുഹമ്മദ് റയീസ് പാലക്കൽ ആണ് കഥയിലെ നായകൻ. സഹപ്രവർത്തകർ പകർത്തിയ വീഡിയോ വെളിയിലെത്തിയതോടെ സംഭവം അകെ വയറലായി.

‘വളരെ ആകസ്മികമായായി ആയിരുന്നു ഇന്നലത്തെ ആ വീഡിയോ എടുത്തത്. സാധാരണ എല്ലാ രോഗികളോടെന്ന പോലെയും ആ പെൺകുട്ടിയോടും പേടിയുണ്ടോ എന്ന് ഞാൻ ചോദിച്ചു, ഇല്ല എന്ന് പറഞ്ഞപ്പോൾ ഒരു പാട്ട് പാടുമോ എന്ന് ചോദിച്ചപ്പോൾ പാടാൻ ആരംഭിക്കുകയായിരുന്നു. കുട്ടിയെ പിന്തുണയ്ക്കാനായി ഞാനും പാടുകയായിരുന്നു’ഡോക്ടർ മുഹമ്മദ് റയീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

‘രോഗിയുടെ ഉത്കണ്ഠ കുറഞ്ഞു കഴിഞ്ഞാൽ പിന്നീടുള്ള നടപടിക്രമങ്ങൾക്കും സുഖമുണ്ടാവും, ബി.പി നോർമൽ ആവും. തീയേറ്റർ എന്ന ഭീതി മനസ്സിൽ നിന്നൊഴുവാക്കാനായി ഞാൻ പരമാവധി ഇത്തരം കാര്യമാണ് ചെയ്യാറ്. പ്രായമായ രോഗികളെ കൊണ്ടും പാട്ട് പഠിക്കാറുണ്ട്’. ഡോക്ടർ കൂട്ടിച്ചേർത്തു. ഇന്നലത്തെ സംഭവത്തിൽ പതിനാലു വയസ്സുള്ള പെൺകുട്ടിയാണ് പേഷ്യന്റ് ടേബിളിൽ ഉണ്ടായിരുന്നത്, ടെൻഷൻ ഏറെ ഉണ്ടാവുമെന്നതിനാൽ ആശ്വസിപ്പിക്കാനായാണ് ഞാൻ ശ്രമിച്ചത്, എന്നാൽ അത്ഭുതപ്പെടുത്തികൊണ്ട് എനിക്ക് ധൈര്യം തരുന്ന രീതിയിലായിരുന്നു കുട്ടിയുടെ പെരുമാറ്റം. ഞാനും വളരെ സന്തോഷമായാണ് പ്രക്രീയ പൂർത്തിയാക്കിയത്. മലരേ മൗനമായി പാടി ചിൽ രോഗിയും കൂൾ ഡോക്ടറും തകർത്തു

കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം പൂർത്തിയാക്കി കഴിഞ്ഞ പത്തു വർഷങ്ങളായി ഓർത്തോ പീഡിക്ക് സർജനായി സേവനമനുഷ്ഠിക്കുകയാണ് ഡോക്ടർ മുഹമ്മദ് റയീസ്. അഞ്ചു വർഷത്തോളം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. രണ്ടാഴ്ചയ്ക്കു മുൻപാണ് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചാർജ് എടുക്കുന്നത്. എങ്കിലും കൊയിലാണ്ടിയിൽ ഇപ്പോഴും ഈവനിംഗ് പ്രാക്ടീസ് ചെയ്തു വരുന്നു.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഡോക്ടർ. ഡോക്ടർക്ക് പിന്തുണയുമായി വീട്ടിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്.

വൈറൽ വീഡിയോ കാണാം:

summary: Koilandi Taluk Hospital Orthopedic surgeon and patient singing before procedure from operation theater, viral video

‘എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?’ ‘എല്ലിന്റെ ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും” കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി-ശബ്ദരേഖ കേൾക്കാം

ഇനി എല്ലിന്റെ ഡോക്ടര്‍ എന്നുണ്ടാവും? കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എല്ല് വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും സ്ഥലം മാറ്റം