കേരളത്തിലെ സ്ഥിതി രൂക്ഷം; ലഹരി വില്പനക്കാരെ പിടികൂടാൻ പ്രത്യേക പദ്ധതിയുമായി കേരള പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ പിടികൂടാന്‍ കേരള പോലീസ് പ്രത്യേക പദ്ധതി ഒരുക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ സഹകരണത്തോടെ അപകടകാരികളായ ഗെയിമുകളെ തടയിടും. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
രണ്ട് മാസത്തിനിടെ 63 കൊലപാതകങ്ങൾ നടന്നു. ഇതിൽ 50 എണ്ണവും വീടുകളിലും പരിസരങ്ങളിലും സുഹൃത്തുക്കളിലുമുണ്ടായ തർക്കമാണ്. ഗുണ്ടാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിനിമ പ്രവർത്തകരുടെ യോഗം വിളിക്കും. ലഹരിക്കെതിരെ വലിയ പ്രതിരോധം ആവശ്യമാണെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും എല്ലാം സഹകരിച്ച് മുന്നോട്ട് പോകുമെന്നും എഡിജിപി മനോജ് എബ്രഹാം കൂട്ടിച്ചേര്‍ത്തു.
ചെറിയ ലഹരി വിൽപ്പനക്കാരെ മാത്രമല്ല, വൻ വിതരണക്കാരെ പിടികൂടാനും പദ്ധതി തയ്യാറാക്കിയിട്ടുന്ദ്. മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളമായും സഹകരിച്ചാകും പ്രവർത്തനം.
Description: Kerala Police has a special plan to arrest drug dealers