പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല,നാളത്തേക്ക് മാറ്റി; ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം പുതുക്കി സര്‍ക്കാര്‍ ഉത്തരവ്


Advertisement

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നാളേക്ക് മാറ്റി. ഇന്ന് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയല്‍ അലോട്ട്‌മെന്റ് നടത്തുമെന്ന് അറിയിച്ചിരുന്നത്.

Advertisement

ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്. അതേസമയം അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റിമില്ലെന്നാണ് വ്യക്തമാകുന്നത്. ഉത്തരവ് പ്രകാരം ആദ്യ അലോട്ട്‌മെന്റ് പട്ടിക ആഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും.

Advertisement

ആഗസ്റ്റ് 22ന് ക്ലാസുകള്‍ തുടങ്ങുന്ന നിലയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ഇക്കുറി നീളാന്‍ കാരണം.

Advertisement

summary: Kerala plus one Trial allotment date changed to July 29th