ഭീമമായ കോര്‍ട്ട് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ ധര്‍ണ്ണയുമായി കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: ഭീമമായ കോര്‍ട്ട് ഫീസ് വര്‍ദ്ധനവിനെതിരെ കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ് അസോസിയേഷന്റെ കൊയിലാണ്ടി പയ്യോളി പേരാമ്പ്ര യൂണിറ്റുകള്‍ സംയുക്തമായി കൊയിലാണ്ടി മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കെ.എ.സി.എ സംസ്ഥാന പ്രസിഡണ്ട് വി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എന്‍.അമൃത സ്വാഗതം പറഞ്ഞ യോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഒ.ടി.മുരളീദാസ് അധ്യക്ഷം വഹിച്ചു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി എം.സുമന്‍ലാല്‍ പേരാമ്പ്ര ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് അനില്‍കുമാര്‍, പയ്യോളി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ലസിത, അഭിഭാഷക പരിഷത്ത് സെക്രട്ടറി അഡ്വക്കറ്റ് എം.കെ ഹരീഷ് കുമാര്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി.ടി.ഉമേന്ദ്രന്‍, പേരാമ്പ്ര ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് വി.രാജീവന്‍, അഡ്വക്കേറ്റ് ടി.കെ.രാധാകൃഷ്ണന്‍, അഡ്വക്കേറ്റ് എ.വിനോദ് കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് എ.സി.സോമന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു .
കൂടാതെ അസോസിയേഷന്റെ കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി എം.കെ.പ്രകാശന്‍, യൂണിറ്റിലെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി.വി.അരവിന്ദന്‍, ജില്ലാ കൗണ്‍സില്‍ അംഗം സി.എം.ഗംഗാധരന്‍ നായര്‍, പേരാമ്പ്ര യൂണിറ്റ് പ്രസിഡണ്ട് എ.എം.മോഹനന്‍, പേരാമ്പ്ര യൂണിറ്റ് സെക്രട്ടറി ടി.പി.രഞ്ജിത്ത്, പയ്യോളി യൂണിറ്റ് സെക്രട്ടറി ഷീബ, കൊയിലാണ്ടി യൂണിറ്റിലെ മുന്‍ പ്രസിഡണ്ട് എന്‍.പി.രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ എ.മോഹനന്‍ നന്ദി പറഞ്ഞു.