മൂടാടിയില്‍ വാഹനാപകടം; കാറിടിച്ച് കര്‍ഷക സംഘം നേതാവും സി.പി.എം വീമംഗലം ബ്രാഞ്ച് മെമ്പറുമായ കേളോത്ത് പി.കുമാരന്‍ അന്തരിച്ചുമൂടാടി: കര്‍ഷക സംഘം നേതാവും സി.പി.എം വീമംഗലം ബ്രാഞ്ച് മെമ്പറുമായ കേളോത്ത് പി.കുമാരന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് വൈകീട്ട് ആറരയോടെ മൂടാടി ടൗണില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊയിലാണ്ടിയില്‍ നിന്ന് മൂടാടിയില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കല്ല്യാണിയാണ് ഭാര്യ. ബിജു (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കോഴിക്കോട്), ദിവ്യ (ഐ.എ.എം. കോഴിക്കോട്). എന്നിവര്‍ മക്കളാണ്

മരുമക്കൾ : റെജിത്ത് ( ദുബായ്) , നിഖിത (കെ.എസ്.എഫ്. ഇ കൊയിലാണ്ടി) . കാർഷിക കർമ്മ സേന പ്രസിഡന്റു കൂടിയാണ് കുമാരന്‍.