കൊയിലാണ്ടിയിൽ കേരള എൻ.ജി.ഒ യൂണിയൻ പതാക ദിനം ആചരിച്ചുകൊയിലാണ്ടി:
കേരള എൻ.ജി.ഒ യൂണിയന്റെ ഏരിയ കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ദിനം ആചരിച്ചു.കേരള എൻ.ജി.ഒ യൂണിയന്റെ 58 മത് സംസ്ഥാന സമ്മേളനം ഏപ്രിൽ 2, 3 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നതിനു മുന്നോടിയായിട്ടാണിത്.

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ ഏരിയ പ്രസിഡന്റ് കെ.മിനി പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി ജിതേഷ് ശ്രീധർ സംസാരിച്ചു. വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ എൻ.ജസ്ന, എൻ.എം ലോഹിതാക്ഷൻ, ഡി.കെ ജ്യോതിലാൽ, ടി.കെ ശ്രീജിത്ത്കുമാർ, പി.ഗിരീഷ്കുമാർ എന്നിവർ പതാക ഉയർത്തി. ഭാരവാഹികളായ യു.ഷീന, എസ്.കെ ജെയ്സി, കെ.രജീഷ്, എൻ.കെ സുജിത്ത്, പി.കെ അനിൽ കുമാർ, പി.കെ ജാരിസ് എന്നിവർ സംസാരിച്ചു.