വിജയദശമി ദിനത്തില്‍ പുതിയ തുടക്കവുമായി കീഴൂരിലെ നര്‍ത്തകി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്


കീഴൂര്‍: നര്‍ത്തകി സ്‌കൂള്‍ ഓഫ് ആര്‍ട്സ്സില്‍ വിജയദശമി ദിനത്തില്‍ ക്ലാസ്സിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, വയലിന്‍, ഗിറ്റാര്‍, കീബോര്‍ഡ് ചെണ്ട, ചിത്രരചന എന്നിവയില്‍ വിദ്യാരംഭം കുറിച്ചു.

പരിപാടി ഡോക്ടര്‍ രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി കേരള സരിഗമ സീസണ്‍ 2 നന്ദു കൃഷ്ണ മുഖ്യാതിഥിയായി.

പി.ടിഎ പ്രസിഡണ്ട് ദില്‍ജിത്ത് മാസ്റ്റര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ശ്രീശരാജ്, സിനിന എന്നിവര്‍ സംസാരിച്ചു.ദിലീപ് കുമാര്‍ സ്വാഗതവും മിഥുന്‍ പയ്യോളി നന്ദിയും പറഞ്ഞു. അധ്യാപകരായ അര്‍ഷ വൈശാഖ്, സന്തോഷ്, കെ.കെ.ഗോപാല്‍, ലിബീഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.