കീഴരിയൂർ വെസ്റ്റ് എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു


കീഴരിയൂർ: കീഴരിയൂർ വെസ്റ്റ് എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ ഐ.സജീവൻ മാസ്റ്റാറാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഒളവണ്ണ എ.എൽ.പി സ്കൂളിലെ അധ്യാപകൻ രാഗേഷ് മാസ്റ്റർ മുഖ്യാതിഥിയായി ക്ലാസെടുത്തു.

പ്രധാനാധ്യാപകൻ മുഹമ്മദ് ഷാഫി അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് അബ്ദുൾ സത്താർ, നാഫില, ദൃശ്യ ദാസ് എന്നിവർ സംസാരിച്ചു.