കൊയിലാണ്ടിയില്‍ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശി മുഹമ്മദ് നിഹാല്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്നലെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശിയായ യുവാവ്. കായണ്ണ പുല്‍പ്പാറ (കുരിക്കല്‍ കൊല്ലിയില്‍) കുഞ്ഞിമൊയ്തിയുടെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. 19 വയസാണ്.
സുഹൃത്തുക്കളൊടൊപ്പം ആലപ്പുഴയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു നിഹാല്‍. ഇതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സൈനബയാണ് ഉമ്മ. നബീല്‍, നദീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.