മാറിയ ലോകത്തിൽ വേണം വേറിട്ട വായന; വായന മാസാചരണം ആഘോഷമാക്കി കാപ്പാട് ഇലാഹിയ സ്കൂൾ വിദ്യാർത്ഥികൾ


കാപ്പാട്: വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍ വായന എന്നത് ഒരു അനുഭവം മാത്രമല്ല, ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണെന്ന തിരിച്ചറിവ് വളർത്തിയെടുക്കാൻ കാപ്പാട് ഇലാഹിയ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ. ‘മാറിയ ലോകത്തിനനുസരിച്ച് വായന രീതിയും മാറണമെന്ന് പ്രമുഖ നാടക സിനിമ ഗാനരചയിതാവ് രമേശ്‌ കാവിൽ അഭിപ്രായപെട്ടു. കാപ്പാട് ഇലാഹിയ ഹയർസെക്കന്ററി സ്കൂൾ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വായന മാസാചരണത്തിന്റെ ഭാഗമായി ഇലാഹിയ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് റാബിയ അഹമ്മദ് അധ്യക്ഷത വഹിച്ചു. ശശിധരൻ മാസ്റ്റർ,ബിന്ദു ഇ.വി, ലിജിന, മുനീർ കാപ്പാട് എന്നിവർ ഈ ചടങ്ങിന് ആശംസകൾ അറിയിച്ചു. കെ.കെ സുധ സ്വാഗതവും ബിന്ദു സി നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി. ഇന്റര്‍നെറ്റും, സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവരാണ് ഈ കാലത്ത് പുസ്തക വായന കുറയുന്നെങ്കിലും ഓണ്‍ലൈന്‍ വായനയുടെ സാധ്യത ഏറെയാണ്. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെയെന്നതിൽ സംശയമില്ല. ‘വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾക്ക് പ്രാധാന്യം നൽകി നമുക്കും വളരാം വായിച്ചു കൊണ്ട്, അറിവ് നേടി കൊണ്ട്…