കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി  നിര്‍മ്മിച്ച  ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു


Advertisement

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുര ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സമര്‍പ്പണ ചടങ്ങ് നാടക സംവിധായകനും രചയിതാവുമായ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു.

Advertisement

ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.ശശിധരന്‍, പി.ടി.സുനി, വി.എം.ജാനകി, നിയ പാര്‍വ്വതി, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡംഗങ്ങളായ പത്മനാഭന്‍ ധനശ്രീ, ഹരിഹരന്‍ പൂക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement