കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫോറം, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കല്‍പ്പറ്റ നാരായണന്‍


കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കള്‍ച്ചറല്‍ ഫോറത്തിന്റെയും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ മാഷ് നിര്‍വഹിച്ചു

പ്രൊഫഷണല്‍സിന്റെ ഇടയില്‍ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി ഉദ്ഘാടനം ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍ മാഷ് പറഞ്ഞു. പ്രസ്തുത ചടങ്ങില്‍ കൊയിലാണ്ടി സബ്ജറ്റ് വി.എസ് വിശാഖ് മുന്‍സിഫ് രവീണ നാസ്, അഡ്വക്കേറ്റ് പി. ജിതിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ അഡ്വക്കേറ്റ് കെ. അശോകന്‍ സ്വാഗതവും അഡ്വക്കേറ്റ് ജിഷ നന്ദിയും പറഞ്ഞു.