പയ്യോളിയില്‍ റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിച്ച ‘കുരുക്ഷത്രം’ ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം; ചര്‍ച്ച അലങ്കോലപ്പെട്ടു


പയ്യോളി: റിപ്പോര്‍ട്ടര്‍ ചാനല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പയ്യോളിയില്‍ വച്ച് നടത്തിയ ‘കുരുക്ഷേത്രം’ പരിപാടി അലങ്കോലപ്പെട്ടു. ഇന്നലെ രാത്രി 7 മണിയോടെ പയ്യോളി ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടത്തിയ പരിപാടിക്കിടെ വാക്കേറ്റമുണ്ടാവുകയായിരുന്നു.

ചര്‍ച്ച അലങ്കോലമായതോടെ സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും മൂന്നാം ഘട്ടത്തില്‍ എത്തിയപ്പോഴാണ് സംഭവം. കോണ്‍ഗ്രസ്സ് പാനലില്‍ ഉണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തല്‍ ചര്‍ച്ചയില്‍ എത്താന്‍ വൈകിയതിനാല്‍ മറ്റൊരാളെ ഉള്‍പ്പെടുത്തി പരിപാടി ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് പരിപാടി മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് രാഹുല്‍ എത്തുകയും അവതാരകനായ അരുണ്‍കുമാര്‍ രാഹുലിന് സംസാരിക്കാന്‍ അവസരം നല്കി. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിന് സംസാരിക്കാന്‍ കൂടുതല്‍ അവസരം നല്‍കി എന്നാരോപിച്ച് വാക്കേറ്റമുണ്ടാവുകയും ഉന്തും തളളും ഉണ്ടായി. തുടര്‍ന്ന് സംഘാടകര്‍ പരിപാടി അവസാനിപ്പിക്കുകയായിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.