എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് എളാട്ടേരിയില്‍ ഉജ്ജ്വല സ്വീകരണം; ടീച്ചറെ കാണാനെത്തിയത് കുട്ടികളടങ്ങുന്ന നിരവധി ആളുകള്‍


കൊയിലാണ്ടി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക്എളാട്ടേരിയില്‍ ഉജ്വല സ്വീകരണം നല്‍കി.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നിങ്ങളില്‍ ഒരാളായി ഉണ്ടാകുമെന്നും നാടിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും കെ.കെ.ശൈലജ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ കാണാനാും സംസാരിക്കാനുമായി കുട്ടികളടങ്ങുന്ന നിരവധി ആളുകളാണ് എളാട്ടേരിയില്‍ തടിച്ചുകൂടിയത്.

പൊതുവേദിയില്‍ ഇടതുമുന്നണി നേതാക്കളായ വിശ്വന്‍ മാസ്റ്റര്‍ ഷിജു മാസ്റ്റര്‍, ചത്തപ്പന്‍ മാസ്റ്റര്‍, അനില്‍ പറമ്പത്ത, രതീഷ് ടി. എം എന്നിവര്‍ സംസാരിച്ചു.