ഗാനമേളയും തായമ്പകയും രണ്ട് ദിവസം അന്നദാനവും; കടലൂര്‍ വാഴവളപ്പില്‍ ഭഗവതിക്ഷേത്ര കാളിയാട്ട ഉത്സവം മാര്‍ച്ച് 24ന് കൊടിയേറും


നന്തിബസാര്‍: കടലൂര്‍ വാഴവളപ്പില്‍ ഭഗവതിക്ഷേത്രം കാളിയാട്ട ഉത്സവം മാര്‍ച്ച് 24 മുതല്‍ 31 വരെ ആഘോഷിക്കും. മാര്‍ച്ച് 24ന് രാവിലെ ഏഴരയ്ക്ക് കൊടിയേറ്റം നടക്കും.

തുടര്‍ന്ന് കാവില്‍പോക്ക്, രാത്രി 7.30-ന് തായമ്പക എന്നിവയുണ്ടാകും. മാര്‍ച്ച് 26-ന് ഗാനമേള. 28-ന് ഉച്ചയ്ക്ക് അന്നദാനം, രാത്രി 7.30-ന് തിരുവാതിര, നൃത്തപരിപാടി, തായമ്പക.


Also Read: പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ് വരവ് പുറപ്പെടുന്ന, ഏഴിലധികം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നന്തി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം; നിജീഷ് എം.ടി. എഴുതുന്നു


29-ന് ചെറിയ വിളക്ക്, അന്നദാനം. 30-ന് വലിയവിളക്ക് ദിവസം കാവില്‍ പോക്ക്, തിരുവായുധം ഏറ്റുവാങ്ങല്‍, ഇളനീര്‍ വരവുകള്‍, ഉപ്പുംദണ്ഡ് വരവ്, താലപ്പൊലി, തിറ. 31-ന് കാളിയാട്ടം. അന്നദാനം, ഉച്ചയ്ക്ക് പിഷാരികാവ് ക്ഷേത്രത്തിലേക്ക് ഉപ്പുംദണ്ഡ് വരവ് എന്നിവ നടക്കും.