കെ.ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ നാടക പ്രതിഭാ പുരസ്കാരം നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് സമ്മാനിച്ചു


കൊയിലാണ്ടി: കെ.ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ നാടക പ്രതിഭാ പുരസ്കാരം പ്രമുഖ നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് സമ്മാനിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.കെ.കുമാരനാണ് പുരസ്കാരം ശ്രീജിത്തിന് നൽകിയത്. 15,000 രൂപയും പ്രശസ്തി ഫലകവുമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ.പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നാടക-സിനിമാ നടൻ മാമുക്കോയ അനുസ്മരണം മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ സി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എൻ.വി.ബിജു, സരള, ശിവരാമൻ, വി.വി.സുധാകരൻ, യു.കെ.രാഘവൻ മാസ്റ്റർ, രാഗം മുഹമ്മദലി, ഇ.കെ.പ്രജേഷ് ശ്രീജിത്ത് പൊയിൽക്കാവ് എന്നിവർ സംസാരിച്ചു.


Also Read: നാടകരംഗത്തെ നാടിന്റെ അഭിമാനം; കെ.ശിവരാമൻ നാടക പ്രതിഭാ പുരസ്കാരം ശ്രീജിത്ത് പൊയിൽക്കാവിന്