കൊയിലാണ്ടി ഗവ.ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം; വിശദാംശങ്ങൾ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എച്ച്.എം.സിക്ക് കീഴിൽ താത്കാലിക നിയമനം നടത്തുന്നു. നഴ്‌സിങ്ങ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്‌നിഷ്യൻ തസ്തികകളിലേക്കാണ് നിയമനം.

യോഗ്യതകൾ

നഴ്‌സിങ്ങ് ഓഫീസർ: പി.എസ്.സി അംഗീകൃത യോഗ്യത.

ഡയാലിസിസ് ടെക്‌നിഷ്യൻ: ഡി.ഡി.ടിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും.

ഡാറ്റ എൻട്രി ഓപ്പറേറ്റർ: സർവകലാശാലാ ബിരുദവും പി.ജി.ഡി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.ടെക്ക് ഐ.ടി എന്നിവയിൽ ഏതെങ്കിലും യോഗ്യതയും മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം.

ആഗസ്റ്റ് രണ്ടിനാണ് അഭിമുഖം. നഴ്സിങ്ങ് ഓഫീസർ, ഡയാലിസിസ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം രാവിലെ 10:30 നും ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം 2.30 നുമാണ് നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് 0496 2620241 എന്ന നമ്പറിലേക്ക് വിളിക്കാം.