അധ്യാപക ജോലിയാണോ ഇഷ്ടം ? വടകര മേമുണ്ട സ്‌ക്കൂളില്‍ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങള്‍


വടകര: അധ്യാപക ജോലി തേടുന്നവരാണോ നിങ്ങള്‍ ? എങ്കിലിതാ വടകര മേമുണ്ട ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അവസരം. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവര്‍ താഴെ പറയും പ്രകാരം ഇന്റര്‍വ്യൂന് ഹാജരാകണം.

അതാത് ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ വച്ചാണ് ഇന്റര്‍വ്യൂ.

ജൂണ്‍ 15നാണ് എച്ച്എസ്ടി കണക്ക് വിഷയത്തിനുള്ള അധ്യാപക ഇന്റര്‍വ്യൂ.

ജൂണ്‍ 16നാണ് ഇംഗ്ലീഷ് വിഷയത്തിനും, ജൂണ്‍ 17ന് നാച്വറല്‍ സയന്‍സിലേക്കുമുള്ള ഇന്റര്‍വ്യൂ നടക്കും.

സോഷ്യല്‍ സയന്‍സിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 19ന് നടക്കും.

ജൂണ്‍ 20ന് ഹയര്‍ സെക്കന്ററി മലയാളം വിഷയത്തിനുള്ള ഇന്റര്‍വ്യൂ നടക്കും.