മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടി, ജീവതാളം പദ്ധതി; റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്ക് പരിശീലനം നല്‍കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടത്തി. മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി.
മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നൊച്ചാട് കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.റാസിക് ക്ലാസ്സ് എടുത്തു.
മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ചന്ദ്രലേഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി സതീശന്‍ എന്നിവര്‍ സംസാരിച്ചു.
ജെ.എച്. ഐ ഗിരീഷ് കുമാര്‍ സ്വാഗതവും റൂബി മുംതാസ് നന്ദിയും പറഞ്ഞു.