‘കലയാവട്ടെ ലഹരി’; ലഹരിവിരുദ്ധ കലാജാഥയ്ക്ക് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ സ്വീകരണം


കൊയിലാണ്ടി: ലഹരി വിരുദ്ധ കലാജാഥയ്ക്ക് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ വി.ആർ.അരവിന്ദ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക പി.എം.നിഷ അധ്യക്ഷയായി. ജയരാജ് പണിക്കർ, പി.പി.സുധീർ, എഫ്.എം.നസീർ എന്നിവർ സംസാരിച്ചു.

മുചുകുന്നിലെ എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംഗീതശിൽപ്പം, വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകം എന്നിവ അരങ്ങേറി. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി കേഡറ്റുകൾ അവതരിപ്പിച്ച നാടകം, എയ്ഞ്ചൽ കലാകേന്ദ്രത്തിന്റെ നൃത്തശിൽപ്പം എന്നിവയും ഉണ്ടായിരുന്നു.

ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ ആണ് വിദ്യാലയങ്ങളിൽ അവതരിപ്പിക്കാനമായി ലഹരിവിരുദ്ധ കലാജാഥ രൂപകൽപ്പന ചെയ്തത്.