ഇരിങ്ങൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്‌; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട്‌ എൽഡിഎഫ് സ്ഥാനാർഥികൾ


Advertisement

പയ്യോളി: ഇരിങ്ങൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാവിലെ ബാങ്ക് അങ്കണത്തിൽ ചേർന്ന ഡയറക്ടർമാരുടെ യോഗത്തില്‍ കെ.കെ മമ്മുവിനെ പ്രസിഡൻ്റായും പി.സി ഗിരീഷ് കുമാറിനെ വൈസ് പ്രസിഡന്റായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Advertisement

പി.വി നിധീഷ്, വി.കെ നാസർ, ടി.ടി അഭിരാജ്, കെ.കെ ബീന, സി ജ്യോതി, പി.പി മോഹൻദാസ്, സി സ്നേഹ, ബാബു കിളരിയിൽ, അജിത എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍. സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ കെ.വി മനോജ് കുമാര്‍ വരണാധികാരിയായിരുന്നു.

Advertisement
Advertisement