റഷ്യ, മൊറോക്കോ തുടങ്ങി എട്ടു രാജ്യങ്ങളിലെ ചിത്രകാരന്മാർക്കൊപ്പം കേരളത്തിലെ പ്രമുഖരും ഒത്തുചേർന്നു; വർണ്ണ വിസ്മയമൊരുക്കി കാപ്പാട് രാജ്യാന്തര ചിത്ര പ്രദർശനം

കാപ്പാട്: കാപ്പാടിനിന്നു മുതൽ ഇരട്ടി വർണ്ണമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരൻമാർ വരച്ച ചിത്രങ്ങൾ കാപ്പാട് പ്രദർശനത്തിനായി ഒരുങ്ങി. കേരളത്തിലെ പ്രമുഖ ചിത്രകാരന്മാർക്കൊപ്പം റഷ്യ, കൊറിയ, തുർക്കി, നൈജീരിയ, മൊറോക്കോ, കൊസോവോ, ഇൻഡൊനീഷ്യ തുടങ്ങി എട്ടുരാജ്യങ്ങളിലെ ചിത്രകാരന്മാരുടെ ചിത്രപ്രദർശനമാണ് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ഒരുങ്ങിയത്.

ചിത്രപ്രദർശനം ‘പനാഷിയ കാ പാട്’ ചിത്രകാരൻ പോൾ കല്ലാനോ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത പ്രശസ്തരായ 32 കലാകാരന്മാരുടെ അറുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിലൊരുങ്ങിയിരിക്കുന്നത്. പ്രദർശനത്തിന്റെ ക്യൂറേറ്റർ ചിത്രകാരൻ സായി പ്രസാദ് ചിത്രകൂടമാണ്.

ഇന്ന് ആരംഭിച്ച പ്രദർശനം ഇരുപതാം തീയതി വെള്ളിയാഴ്ച സമാപിക്കും. രാവിലെ 11 മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പ്രദർശന സമയം.