വയോജന ദിനത്തിൽ പയ്യോളി നഗരസഭയിലെ 33-ാം ഡിവിഷൻ വികസന സമിതി വയോജനങ്ങളെ ആദരിച്ചു (ചിത്രങ്ങൾ കാണാം)


Advertisement

പയ്യോളി: വയോജന ദിനമായ ശനിയാഴ്ച വയോജനങ്ങൾ, മികച്ച കേരകർഷകൻ പി.പി.രാജൻ, ഹരിത കർമ്മസേനാഗം എം.ടി.വിജത എന്നിവരെ പയ്യോളി നഗരസഭയിലെ 33-ാം ഡിവിഷൻ വികസന സമിതി ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഗാടനം ചെയ്തു. കൗൺസിലർ ചെറിയാവി സുരേഷ് ബാബു അധ്യക്ഷനായി. കോട്ട കടപ്പുറം എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ വയോജനങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു. പ്രധാനാധ്യാപിക പി.കെ.ഷൈമ, എം.ടി.വിനോദൻ മാസ്റ്റർ, എം.ടി.കെ.ഭാസ്കരൻ, ഇന്ദിര കൊളാവി, റീജ.പി.പി, സുജിത വീയംടി തുടങ്ങിയവർ ആശംസകൾ നേർന്നു.

ചിത്രങ്ങൾ കാണാം:

Advertisement

Advertisement

Advertisement