Tag: International Day for Older Persons

Total 3 Posts

വയോജന ദിനത്തിൽ പയ്യോളി നഗരസഭയിലെ 33-ാം ഡിവിഷൻ വികസന സമിതി വയോജനങ്ങളെ ആദരിച്ചു (ചിത്രങ്ങൾ കാണാം)

പയ്യോളി: വയോജന ദിനമായ ശനിയാഴ്ച വയോജനങ്ങൾ, മികച്ച കേരകർഷകൻ പി.പി.രാജൻ, ഹരിത കർമ്മസേനാഗം എം.ടി.വിജത എന്നിവരെ പയ്യോളി നഗരസഭയിലെ 33-ാം ഡിവിഷൻ വികസന സമിതി ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഗാടനം ചെയ്തു. കൗൺസിലർ ചെറിയാവി സുരേഷ് ബാബു അധ്യക്ഷനായി. കോട്ട കടപ്പുറം എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ വയോജനങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു.

വയോജനദിനത്തിൽ കൊയിലാണ്ടി നഗരസഭയുടെ വയോജന സംഗമം ‘കാരണവർക്കൂട്ടം’ 

കൊയിലാണ്ടി: വയോജന ദിനത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കാരണവർക്കൂട്ടം വയോജനസഭ സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസികാരോഗ്യം ഉയർത്തുക, നല്ല ആരോഗ്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരസഭയുടെ 2022-23 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി.  സി.ഡി.എസ് സൂപ്പർവൈസർ സി.സബിത പദ്ധതി

അവരെയും ചേര്‍ത്ത് നിര്‍ത്താം; വയോജന ദിനത്തില്‍ കാപ്പാട് ‘സ്‌നേഹതീര’ത്തുള്ളവര്‍ക്ക് ആദരവ്

കൊയിലാണ്ടി: ഒക്ടേബര്‍ ഒന്ന് വയോജനദിനത്തില്‍ കാപ്പാട് കനിവ് സ്‌നേഹതീരത്തുള്ളവര്‍ക്ക് ആദരവ്. പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയാണ് ആദരവ് നല്‍കുന്നത്. ജീവിതത്തിന്റെ നല്ല കാലങ്ങള്‍ക്കിപ്പുറം പുറതള്ളപ്പെട്ടു പോവേണ്ടവരല്ല ഇവരെന്ന് ഓര്‍മിപ്പിക്കുകയാണ് കാപ്പാട് ഡിവിഷന്‍ വികസന സമിതി. ശനിയാഴ്ച രാവിലെ 9.30ന് കാപ്പാട് ‘സ്‌നേഹതീര’ത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളും പങ്കാളികളാകും.