വയോജനദിനത്തിൽ കൊയിലാണ്ടി നഗരസഭയുടെ വയോജന സംഗമം ‘കാരണവർക്കൂട്ടം’ 


കൊയിലാണ്ടി: വയോജന ദിനത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കാരണവർക്കൂട്ടം വയോജനസഭ സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസികാരോഗ്യം ഉയർത്തുക, നല്ല ആരോഗ്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരസഭയുടെ 2022-23 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി.  സി.ഡി.എസ് സൂപ്പർവൈസർ സി.സബിത പദ്ധതി വിശദീകരിച്ചു.

പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഇ.കെ.അജിത്ത്, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ പി.രത്നവല്ലി ടീച്ചർ, വി.പി.ഇബ്രാഹിം കുട്ടി, പി.സുധകരൻ (കൺവീനർ, വയോമിത്രം നഗരസഭ) എന്നിവർ ആശംസകൾ നേർന്നു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.ഷിജു മാസ്റ്റർ സ്വാഗതവും പി.ഗീത നന്ദിയും പറഞ്ഞു. നഗരസഭാ പരിധിയിലെ 350 ഓളം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.