വാദ്യകലാകാരൻമാരെയും കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര ട്രസ്റ്റി ബോർഡിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു


Advertisement

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രോത്സത്തോടനുബന്ധിച്ച് വാദ്യകലാകാരൻമാരെയും ക്ഷേത്ര ട്രസ്റ്റി ബോർഡിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങിൽ സ്വാമിദാസൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി ഉണ്ണിനായർ ശ്രീലക്ഷ്മി ആദരഭാഷണം നടത്തി. ട്രസ്റ്റിയിലെ മുതിർന്ന അംഗങ്ങളായ കരിയാരി ബാലകൃഷ്ണൻ , വടക്കെ മഠത്തിൽ രാഘവൻനായർ, വാദ്യകലാകാരൻമാരായ. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരർ, അച്ചുതൻനായർ കാഞ്ഞിലശ്ശേരി, ഗോപാലകൃഷ്ണൻ കാഞ്ഞിലശ്ശേരി എന്നിവർ ആദരവ് ഏറ്റ് വാങ്ങി. ഉണ്ണി, കന്മന, ബിന്ദുസോമൻ, സജിതഷെറി, രഞ്ജിത്ത് കുനിയിൽ, പത്മനാഭൻ ധനശ്രീ, ഹരിഹരൻ പൂക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement

summary: Instrumentalists and senior members of the Kanjilassery Sri Krishna Temple Trustee Board were felicitated