കൊയിലാണ്ടി നഗരസഭയിൽ പാറി മൂവർണ്ണ പതാക; ധീര ദേശാഭിമാനി കെ.കേളപ്പന്റെ ഓർമ്മകൾക്കും ആദരവ്


Advertisement

കൊയിലാണ്ടി: പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് നാട്ടിലെങ്ങും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിപാടിയുടെ ഭാഗമായും അമൃത് മഹോത്സവത്തിന്റെ ഭാഗമായും എല്ലാ മേഖലയിലും മൂവർണ്ണക്കൊടി ഉയർന്നു കഴിഞ്ഞു. കൊയിലാണ്ടി നഗരസഭയിലും മൂവർണ്ണ പതാക പാറി പറന്നു.

Advertisement

നഗരസഭ ഓഫീസ് അങ്കണത്തിൽ അധ്യക്ഷ കെ.പി സുധയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി ധീര ദേശാഭിമാനിയും നമ്മുടെ നാടിന്റ അഭിമാനവുമായ കെ.കേളപ്പന്റെ ശില്പത്തിൽ പുഷ്പഹാരം ചാർത്തുകയും ചെയ്തു.

Advertisement

വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ അജിത്ത്, കെ ഷിജു, കൗൺസിലറും ഡി.പി.സി അംഗവുമായ വി പി ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ ഷീന, അസീസ്, ലളിത, റഹ്മത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി രമേശൻ, നഗരസഭ ഉദ്യോഗസ്ഥർ, കണ്ടിജന്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement