മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍;പെരുവട്ടൂര്‍ ശ്രീ ചാലോറ ധര്‍മ്മശാസ്താ കുട്ടിച്ചാത്തന്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: പെരുവട്ടൂര്‍ ശ്രീ ചാലോറ ധര്‍മ്മശാസ്താ കുട്ടിച്ചാത്തന്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീഅണ്ടലാടി മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. തുടര്‍ന്ന് ക്ഷേത്രം വനിത സമിതിയുടെ തിരുവാതിരക്കളി പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

നാളെ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ രാത്രി 8 മണിക് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന നാടകം – ലക്ഷ്മണ രേഖ – അരങ്ങേറും. തിങ്കളാഴ്ച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ഉച്ചക്ക് 12.30 ന് പുക്കുട്ടിച്ചാത്തന്‍ വെള്ളാട്ട്. ഉച്ചക്ക് 1 മണി മുതല്‍ സമൂഹസദ്യ, വൈകീട്ട് 4 മണിക്ക് പൂക്കുട്ടിച്ചാത്തന്‍ തിറ തുടര്‍ന്ന് നേരം പുലരും വരെ വിവിധ തിറകള്‍ എന്നിവ നടക്കും.