Tag: koyilandy nagarasabha

Total 4 Posts

നായയെ പിടിക്കുന്നതിനും കേന്ദ്രങ്ങളിലെത്തിക്കുന്നതിനുമായി നായ ഒന്നിന് 500 രൂപ വീതം, ഒരാഴ്ച കൊണ്ട് മുഴുവൻ വളർത്തു നായകൾക്കും വാക്‌സിനേഷൻ, അക്രമ സ്വഭാവമുള്ള തെരുവ് നായ്ക്കളെ അഭയ കേന്ദ്രങ്ങിലേക്ക്; തെരുവ് നായ ശല്ല്യം നിയന്ത്രിക്കാൻ വിപുലമായ പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: വിദ്യാർത്ഥികൾ മുതൽ വയോധികർ വരെ, വിവിധ പ്രായത്തിലുള്ളവർ തെരുവ് നായയുടെ അക്രമത്തിനിരയായ സാഹചര്യത്തിൽ നിയന്ത്രം കൊണ്ട് വരാൻ വിപുലമായ പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ. ഇന്ന് ചേർന്ന പ്രത്യേക കൗൺസിൽ യോഗം വിവിധ പദ്ധതികൾ തയ്യാറാക്കി. രാവിലെ സ്കൂളിലേക്കും ജോലി സ്ഥലത്തേക്കും ഏറെ ഭീതിയോടെ പോകേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ആക്രമണം ഏതു സമയത്തും എവിടെ നിന്നും

നിങ്ങളുടെ പരാതികൾ ഇനിയും ഫയലിൽ തന്നെ കിടക്കുകയാണോ; കൊയിലാണ്ടി നഗരസഭയില്‍ ഫയല്‍ അദാലത്ത് ഇരുപതിന്‌; കൂടുതൽ വിവരങ്ങളറിയാം

കൊയിലാണ്ടി: നാളുകളായി നിങ്ങളുടെ പരാതിക്കുമേൽ നടപടികൾ ഒന്നും എടുക്കാതെ ഇരിക്കുകയാണോ, പരിഹാരവുമായി കൊയിലാണ്ടിയിൽ നഗരസഭയിൽ ഫയൽ അദാലത്ത്. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ നടപടികള്‍ പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ ആണ് അദാലത്തിൽ പരിഗണിക്കുന്നത്. തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സെപ്തംബര്‍ 20 ന് രാവിലെ 11 മണി മുതലാണ് നഗരസഭ ഓഫീസില്‍ ഫയല്‍

ഇനി കാത്തു നിന്ന് മടുക്കേണ്ട, വിവരങ്ങള്‍ അതിവേഗത്തില്‍ നിങ്ങളിലേക്കെത്തും; കൊയിലാണ്ടി നഗരസഭയിൽ ആധുനിക റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ഒരുങ്ങി

കൊയിലാണ്ടി: നഗരസഭയിൽ നിന്നുള്ള വിവരങ്ങൾക്കും രേഖകൾക്കുമായി ഇനി പലവട്ടം കയറിയിറങ്ങണ്ട, ഏറെനേരം കാത്തിരിക്കേണ്ടിയും വരില്ല. റെക്കോര്‍ഡ് ലൈബ്രറിയിലൂടെ അതിവേഗത്തില്‍ രേഖകള്‍ കൈകളിലെത്തും. ഒപ്പം നാട്ടുകാർക്ക് ഒന്നിച്ചിരുന്ന് പത്രം വായിക്കാനും പഠിക്കാനുമൊക്കെ സൗകര്യം. ആധുനിക റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ആണ് കൊയിലാണ്ടി നഗരസഭ ഒരുക്കിയിരിക്കുന്നത്. റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂമിന്റെ ഉദ്ഘാടനം കാനത്തില്‍

കൊയിലാണ്ടി നഗരസഭയിൽ പാറി മൂവർണ്ണ പതാക; ധീര ദേശാഭിമാനി കെ.കേളപ്പന്റെ ഓർമ്മകൾക്കും ആദരവ്

കൊയിലാണ്ടി: പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് നാട്ടിലെങ്ങും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിപാടിയുടെ ഭാഗമായും അമൃത് മഹോത്സവത്തിന്റെ ഭാഗമായും എല്ലാ മേഖലയിലും മൂവർണ്ണക്കൊടി ഉയർന്നു കഴിഞ്ഞു. കൊയിലാണ്ടി നഗരസഭയിലും മൂവർണ്ണ പതാക പാറി പറന്നു. നഗരസഭ ഓഫീസ് അങ്കണത്തിൽ അധ്യക്ഷ കെ.പി സുധയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി ധീര ദേശാഭിമാനിയും നമ്മുടെ നാടിന്റ അഭിമാനവുമായ