ഇന്ന് പ്രഖ്യാപിക്കുന്നത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങള്‍; ഫലം എങ്ങനെ പരിശോധിക്കാമെന്ന് വിശദമായി അറിയാം


പേരാമ്പ്ര: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങളാണ് ഇന്ന് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കുക.

വൈകീട്ട് നാല് മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കുക. ഫലം അറിയാനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാഫലം എങ്ങനെ അറിയാമെന്ന് താഴെ അറിയാം.

വിവിധ വെബ്‌സൈറ്റുകളില്‍ നിന്നും പി.ആര്‍.ഡി ലൈവ്, സഫലം 2022 എന്നീ മൊബൈല്‍ ആപ്പുകളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം അറിയാന്‍ സാധിക്കും.

വെബ്‌സൈറ്റുകള്‍ ഇവയാണ്:

മറ്റ് പരീക്ഷാ ഫലങ്ങൾ അറിയാൻ

പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?

പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷൺ റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിച്ചാൽ എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും. ആവശ്യമെങ്കിൽ പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം.