അക്കദാമിക്, കലാ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് ആദരം; അനുമോദന സദസ്സ് സംഘടിപ്പിച്ച് എസ്.എന്‍.ഡി.പി കോളേജിലെ റിവോള്‍വോ കോളേജ് യൂണിയന്‍



കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ റിവോള്‍വോ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ദേശീയ യുവജനോത്സവത്തില്‍ നാടന്‍പാട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥാക്കിയ അനീന.എസ് നാഥിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

അതോടൊപ്പം 30(k) ബറ്റാലിയന്‍ ബെസ്റ്റ് എന്‍.സി.സി ഓഫീസറായി തെരഞ്ഞെടുത്ത ക്യാപ്റ്റന്‍. മനു.പി, ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോ.വിദ്യവിശ്വനാഥന്‍, ഡോ.എ.പി.ജെ അബ്ദുള്‍ കലാം പുരസ്‌കാരം 2024 ആന്റ് ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആര്‍.അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് എന്നിവയും കരസ്ഥമാക്കിയ വിനോദ് കുമാര്‍ എന്നീ അധ്യാപകരെയും യൂണിയന്‍ ആദരിച്ചു.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സുജേഷ്.സി.പി സദസ്സ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ദിനയ് സ്വാഗതവും, യൂണിയന്‍ ചെയര്‍മാന്‍ അഭയ് കൃഷ്ണ അധ്യക്ഷതയും വഹിച്ചു. കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപിക ഡോ. ബബിന, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ശ്രേയ കൃഷ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനുമോദന സദസ്സിനു യൂണിയന്‍ ജോ. സെക്രട്ടറി അമയ.ടി.പി. നന്ദി അറിയിച്ചു.