Tag: sndp College Koyilandy

Total 9 Posts

”വീട് റവന്യൂവിഭാഗം ഏറ്റെടുത്തിട്ടില്ല, പൊളിച്ചുമാറ്റാന്‍ കൊയിലാണ്ടി സി.ഐ ആവശ്യപ്പെട്ടിട്ടുമില്ല’; എസ്.എന്‍.ഡിപി കോളേജിനു സമീപത്തെ വീട് എസ്.എഫ്.ഐ ഇടിമുറിയായി ഉപയോഗിച്ചുവെന്നതടക്കമുള്ള മാതൃഭൂമി പത്രവാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് വീട്ടുടമസ്ഥന്‍

പയ്യോളി: കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കോളേജിന് സമീപത്തെ വീടുമായി ബന്ധപ്പെട്ട മാതൃഭൂമി പത്രത്തില്‍ വന്ന വാർത്ത തള്ളി വീടുടമസ്ഥനായ ഷെനിത്ത്. വീട് റവന്യൂ വിഭാഗം ഏറ്റെടുക്കയോ പൊളിച്ചുമാറ്റാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും ഈ വീട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ താവളമാക്കുന്നുവെന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നം ഷെനിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി

അക്കദാമിക്, കലാ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് ആദരം; അനുമോദന സദസ്സ് സംഘടിപ്പിച്ച് എസ്.എന്‍.ഡി.പി കോളേജിലെ റിവോള്‍വോ കോളേജ് യൂണിയന്‍

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ റിവോള്‍വോ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ദേശീയ യുവജനോത്സവത്തില്‍ നാടന്‍പാട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥാക്കിയ അനീന.എസ് നാഥിനെ പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം 30(k) ബറ്റാലിയന്‍ ബെസ്റ്റ് എന്‍.സി.സി ഓഫീസറായി തെരഞ്ഞെടുത്ത ക്യാപ്റ്റന്‍. മനു.പി, ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി

ഇഷ്ടപ്പെട്ട ജോലി തേടി അലയുകയാണോ? കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ മെഗാ തൊഴില്‍മേള ഇന്ന്; എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര യോഗ്യത ഉളളവര്‍ക്കും വരെ അവസരങ്ങള്‍

കൊയിലാണ്ടി: ഫോക്കസ് 2023 മെഗാ ജോബ് ഫെയര്‍  ഇന്ന്  കൊയിലാണ്ടി ആര്‍.എസ്.എം എസ്.എന്‍.ഡി.പി യോഗം കോളേജില്‍ നടക്കും. രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ജോബ് ഫെയര്‍ വൈകുന്നേരം അഞ്ച് മണിയ്ക്ക് അവസാനിക്കും. എസ്.എസ്.എല്‍.സി യോഗ്യത മുതല്‍ ബിരുദബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിവിധ തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ താല്പര്യമനുസരിച്ചു എത്ര ഇന്റര്‍വ്യൂകളിലും പങ്കെടുക്കാവുന്നതാണ്. കണ്ണൂര്‍, മലപ്പുറം,

ദേശീയ അന്തര്‍ദേശീയ അക്കാദമിക പണ്ഡിതന്മാരും അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും പങ്കാളികളാവും; എസ്.എന്‍.ഡി.പി കോളേജില്‍ ഇന്റര്‍നാഷണല്‍ വെബിനാര്‍ സിരീസ്

കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജില്‍ ഗുരുവചന്‍ എന്ന പേരില്‍ ഇന്റര്‍നാഷണല്‍ വെബിനാര്‍ സീരീസ് ആരംഭിച്ചു. കേരളാ സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ 2023 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 4 വരെ നീണ്ടു നില്‍ക്കുന്ന അന്തര്‍ദേശീയ വെബിനാര്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ റജിസ്ട്രാര്‍ പ്രൊഫ.സതീഷ് ഇ.കെ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സുജേഷ് സി.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍

റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടി; എംകോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിൽ അഞ്ച് റാങ്കുകളും ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിന്

കൊയിലാണ്ടി: റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടിയിലെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയിൽ 2022 വർഷത്തിലെ എം.കോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിലെ അഞ്ച് റാങ്കുകളും കരസ്ഥമാക്കിയാണ് കോളേജ് നേട്ടം കൈവരിച്ചത്. കോളേജിലെ എം.കോം (ഫോറിന്‍ ട്രേഡ്) ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഹുദാ

പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ സമരവുമായി എസ്.എഫ്.ഐ; അന്വേഷണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രിന്‍സിപ്പല്‍

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി സമരവുമായി എസ്.എഫ്.ഐ. വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനവ് നടേരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അധികാരികളുടെയും കോളേജ് കൗണ്‍സിലിന്റെയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കോളജില്‍

‘അധികൃതരുടേത് വിദ്യാർത്ഥി വിരുദ്ധ നിലപാട്, പരീക്ഷ പേപ്പർ തട്ടിയെടുത്തു എന്നാരോപണം പച്ചക്കള്ളം’; കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് എസ്.എഫ്.ഐ

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. അധികാരികളുടെയും കോളേജ് കൗൺസിലിന്റെയും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് എതിരെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അകാരണമായാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. മോഡല്‍ പരീക്ഷ തടസപ്പെടുത്തിയെന്നും അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍

പ്ലസ്ടു കഴിഞ്ഞതാണോ?; കൊല്ലം എസ്എന്‍ഡിപി കോളേജില്‍ പി.എസ്.സി അംഗീകാരമുള്ള കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: കൊല്ലം എസ്എന്‍ഡിപി കോളേജില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്‌സിന് (ഡിസിഎ) അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരം ലഭിച്ച കോഴ്‌സിന് പ്ലസ് ടു കഴിഞ്ഞവര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ആറുമാസം കാലാവധിയുള്ള കോഴ്‌സ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. 7000 രൂപയാണ് ഫീസ്. ജനുവരി 26 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. https://forms.gle/y2NeZb21apx7DXUBA എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും നൂതന വിഷയങ്ങളും’; ദേശീയ സെമിനാർ പരമ്പരയ്ക്ക് കൊയിലാണ്ടി എസ്.എൻ. ഡി.പി.കോളജിൽ തുടക്കമായി

കൊയിലാണ്ടി: എസ്.എൻ. ഡി.പി.കോളജ് കൊയിലാണ്ടിയിൽ ദേശീയ സെമിനാർ പരമ്പര ആരംഭിച്ചു. കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിൻ്റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും നൂതന വിഷയങ്ങളുമാണ് സെമിനാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലെയും മറ്റു ദേശീയ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ വിദഗ്ദ്ധൻമാർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിലായി ആറു ദിവസങ്ങളിലായി നടക്കുന്ന