പ്ലസ്ടു കഴിഞ്ഞതാണോ?; കൊല്ലം എസ്എന്‍ഡിപി കോളേജില്‍ പി.എസ്.സി അംഗീകാരമുള്ള കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


കൊയിലാണ്ടി: കൊല്ലം എസ്എന്‍ഡിപി കോളേജില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്‌സിന് (ഡിസിഎ) അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരം ലഭിച്ച കോഴ്‌സിന് പ്ലസ് ടു കഴിഞ്ഞവര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.

ആറുമാസം കാലാവധിയുള്ള കോഴ്‌സ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. 7000 രൂപയാണ് ഫീസ്. ജനുവരി 26 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

https://forms.gle/y2NeZb21apx7DXUBA എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 965745745, 9446643624 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.