കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ മെക്കാനിക്ക് ഡീസൽ (എം.ഡി), ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അപേക്ഷകർ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം/ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉള്ളവരായിരിക്കണം.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഏപ്രിൽ 12 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04962631129, 9387048709 എന്നീ നമ്പറുകളിൽ വിളിക്കാം.