ഒരു ലഡു എടുക്കാനുണ്ടോ ഫ്രണ്ടേ! ട്രെൻഡിങ്ങായി ഗൂഗിൾ പേയുടെ ലഡു ഗെയിം, അടിച്ചാല്‍ 1001 രൂപ
ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡുവുമായി ഗൂഗിൾ പേ. ഫെസ്റ്റിവൽ സീസണിനോടനുബന്ധിച്ച് ഗൂഗിൾ പേ അവതരിപ്പിച്ച ഗെയിമാണ് ദീപാവലി സ്പെഷ്യൽ ലഡു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏവർക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.
മർച്ചന്റ് പേയ്മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താൽ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ , ഡിസ്കോ, ട്വിങ്കിൾ , ട്രെൻഡി,ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകൾ. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതൽ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്സുകളിൽ എല്ലാം ഇപ്പോൾ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒരു ലഡു കിട്ടിയാൽ അത്രയ്ക്ക് ആയില്ലേ എന്നാണ് ആളുകൾ പറയുന്നത്. ഒക്ടോബർ 21 മുതൽ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിൾ പേയിൽ ഉണ്ടാകുകയുള്ളൂ.
Description: Google Pay with Diwali Special Variety Ladu game