മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ പേരാമ്പ്ര സ്വദേശി പിടിയില്‍

പേരാമ്പ്ര: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി പേരാമ്പ്ര സ്വദേശി പിടിയില്‍. മുഹമ്മദ് സജിത്ത് ആണ് പിടിയിലായത്. മൂന്ന് ക്യാപ്‌സൂളുകളായി മലദ്വാരത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 691.8 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു.

ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ് പ്രസ്സിന്റെ ഐഎക്‌സ് 374 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ സിനോയ് കെ മാത്യു, സൂപ്രണ്ട് പ്രവീണ്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എം പ്രതീഷ്, എം മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍ ഇ വി മോഹനന്‍ എന്നിവരാണ് കസ്റ്റംസ് സംഘത്തിലുണ്ടായിരുന്നത്.