വയോജനങ്ങള്‍ക്ക് ഗ്ലുക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിക്ക് ചേമഞ്ചേരിയില്‍ തുടക്കമായി; ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക 118 പേര്‍ക്ക്ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഗ്ലുക്കോമീറ്റർ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജന ക്ഷേമ പദ്ധതിയായ വയോജനങ്ങൾക്ക് ഗ്ലുക്കോമീറ്റർ പദ്ധതി പന്തലായനി ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. ഷീല, ഷീബ ശ്രീധർ, മെഡിക്കൽ ഓഫീസർ അനി പി.ടി, ഹെൽത്ത് ഇൻസ്‌പെക്ടർ ശശി തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അതുല്യ ബൈജു നന്ദി പറഞ്ഞു. പഞ്ചായത്ത് നിവാസികളായ ബി.പി.എൽ കുടുംബത്തിൽ ഉൾപ്പെട്ട പ്രമേഹ രോഗികൾക്കാണ് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തത്.118 വയോജനങ്ങൾ ഗ്ലൂക്കോമീറ്ററിനു അർഹരായി.