പേരാമ്പ്ര ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാലിന്യത്തിന് തീപ്പിടിച്ചു; അപകടം ഇന്‍സിനേറ്ററില്‍ മാലിന്യം കത്തിക്കുന്നതിനിടെ


പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ ഉച്ചയോടെയാണ് ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാലിന്യത്തിന് തീപ്പിടിച്ചത്.

കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സ്ഥാപിച്ച ഇന്‍സിനേറ്ററില്‍ മാലിന്യം കത്തിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ക്കും തീപ്പിടിക്കുകയായിരുന്നു. ഉടനെ അഗ്നിരക്ഷാ സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍തന്നെ തീകെടുത്തുകയായിരുന്നു.

പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.