വിധവകളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വനിതാ ശിശുവികസന വകുപ്പിന്റെ ധനസഹായം; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, ഗവ. എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.

ട്യൂഷന്‍ ഫീസും സ്ഥാപനം നിശ്ചയിച്ച ഹോസ്റ്റല്‍ ഫീസും, മെസ്സ് ഫീസും വനിത ശിശു വികസന വകുപ്പ് നല്‍കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ബ്ലോക്ക് തല ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി നിര്‍ദിഷ്ട ഫോറത്തില്‍ ഡിസംബര്‍ 31ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495 2370750.