മാരകമായ മയക്കുമരുന്നുമായി ബാലുശ്ശേരിയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് മേഖലയിലെ പ്രധാന ലഹരി മരുന്ന് വിതരണക്കാര്‍
ബാലുശ്ശേരി: മാരകമായ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. ബാലുശ്ശേരി അമരാപുരിയില്‍ വച്ചാണ് എം.ഡി.എം.എ എന്ന രാസലഹരി മരുന്നുമായി നാല് പേരെ ബാലുശ്ശേരി പൊലീസി പിടികൂടിയത്.
കരിയാത്തന്‍കാവ് തിയ്യക്കണ്ടി ആകാശ് (23), നന്മണ്ട ഏഴുകുളം കാഞ്ഞാവില്‍താഴം ഷാജന്‍ ലാല്‍ (23), നന്മണ്ട താനോത്ത് അനന്ദു (23), കിനാലൂര്‍ കൊട്ടാരത്തില്‍ വിപിന്‍രാജ് (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 16 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
[ad-attitude]
ബാലുശ്ശേരി എസ്.ഐ പി.റഫീഖും സംഘവുമാണ് ഇവരെ പിടിച്ചത്. ബാലുശ്ശേരി മേഖലയിലെ പ്രധാന ലഹരി മരുന്ന് വിതരണക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
[ad1]
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. നരിക്കുനി, എകരൂല്‍, നന്മണ്ട മേഖലകളില്‍ ഇവര്‍ വലിയ തോതില്‍ ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
[ad2]