എയിംസ് നമ്മുടെ ജില്ലയിലേക്ക്; കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അനുമതിയായതോടെ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍; കിനാലൂരിലെ ഭൂമി കൈമാറാന്‍ അനുമതിയായി


കോഴിക്കോട്: കേരളത്തിന്റെ ചിരകാല സ്വപ്‌നങ്ങളിലൊന്നായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) യാഥാര്‍ത്ഥ്യത്തിലേക്ക്. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി എയിംസിനായി കിനാലൂരില്‍ കണ്ടെത്തിയ ഭൂമി കൈമാറാന്‍ അനുമതി നല്‍കിക്കൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി.

വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമിയാണ് എയിംസിനായി കണ്ടെത്തിയിരിക്കുന്നത്. ഇത് ആരോഗ്യവകുപ്പിന് കൈമാറാനുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

[ad-attitude]

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് വടകര എം.പിയായ കെ.മുരളീധരന്‍എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിനാണ് കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചത്. കേരളത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്.

[ad1]

അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കോഴിക്കോട്ടെ കിനാലൂരിലാണ് ഭൂമി കൈമാറാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

[ad2]

കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയതായാണ് രേഖാമൂലം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളം നാലു സ്ഥലങ്ങള്‍ എയിംസ് സ്ഥാപിക്കാനായി നിര്‍ദ്ദേശിച്ചിരുന്നു. ധനമന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷം എവിടെ സ്ഥാപിക്കണം എന്ന് തീരുമാനിക്കും.

എല്ലാം സംസ്ഥാനങ്ങളിലും ഒരു എയിംസ് എങ്കിലും വേണം എന്നത് സര്‍ക്കാരിന്റെ നയമാണെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കെ.മുരളീധരന്‍ എം.പിയെ അറിയിച്ചു. കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാന്‍ നടപടി വേണമെന്ന് കെ മുരളീധരന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കിനാലൂരിനൊപ്പം, തിരുവനന്തപുരത്തെ നെട്ടുകാല്‍ത്തേരി, കോട്ടയം മെഡിക്കല്‍ കോളേജ്, കളമശ്ശേരി എച്ച്.എം.ടി എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ സംസ്ഥാനം ഉള്‍പ്പെടുത്തിയിരുന്നു. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ 150 ഏക്കറിനു പുറമെ 100 ഏക്കര്‍ കൂടി ഏറ്റെടുത്തു നല്കാം എന്നാണ് കേരളത്തിന്റെ ശുപാര്‍ശ. അതാണിപ്പോള്‍ ഉത്തരവായി പുറത്തിറക്കിയിരിക്കുന്നത്.

സർക്കാർ ഉത്തരവ് കാണാം: